ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസ്സായിരുന്നു. പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ ലഭിച്ച അദ്ദേഹം ഫ്രഞ്ച് സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് നേടിയ ഏക കര്‍ണാട്ടിക് സംഗീതജ്ഞനാണ്. കര്‍ണ്ണാടക സംഗീതജ്ഞന്‍ , വിവിധ സംഗീതോപകരണ വിദ്വാന്‍ , പിന്നണി ഗായകന്‍ , അഭിനേതാവ് , വാഗ്വേയകാരന്‍, രാഗോപജ്ഞാതാവ് , സംഗീത സംവിധായകന്‍ തുടങ്ങിയ നിലകളിൽ തിളങ്ങി. തെലുങ്ക്, സംസ്കൃതം, കന്നട, തമിഴ് എന്നീ ഭാഷകളിലായി 400 ഓളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.