Currency

എല്ലാത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ആധാര്‍ നിര്‍ബന്ധം

സ്വന്തം ലേഖകന്‍Friday, November 10, 2017 7:07 am

ലൈഫ്, ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് അടക്കം എല്ലാ പോളിസികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഐ.ആര്‍.ഡി.എയുടെ നടപടി.

ന്യൂഡല്‍ഹി: എല്ലാത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മന്റെ് അതോറിറ്റി (ഐ.ആര്‍.ഡി.എ) ഉത്തരവ് പുറപ്പെടുവിച്ചു. ലൈഫ്, ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് അടക്കം എല്ലാ പോളിസികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഐ.ആര്‍.ഡി.എയുടെ നടപടി.

നിലവിലെ പോളിസി ഉടമകളും പുതുതായി പോളിസി എടുക്കുന്നവരും ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായും പോളിസിയുമായും ബന്ധിപ്പിക്കണം. അതേസമയം, കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയപ്പോള്‍ മുതല്‍ എല്‍.ഐ.സി അടക്കം പല കമ്പനികളും ആധാര്‍ നമ്പര്‍ പോളിസിക്കൊപ്പം രജിസ്റ്റര്‍ ചെയ്തുവരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x