Currency

പുതിയ അധ്യയന വര്‍ഷം അംഗീകാരമുള്ള സ്‌കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കും

സ്വന്തം ലേഖകന്‍Thursday, May 18, 2017 8:11 pm

തിരുവനന്തപരും: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനം. സംസ്ഥാനത്ത് 1500 ഓളം സ്‌കൂളുകള്‍ക്ക് അംഗീകാരമില്ലെന്നാണ് കണക്കുകൂട്ടല്‍. അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് വഞ്ചിതരാകാതിരിക്കാന്‍ അംഗീകാരമുള്ള സ്‌കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. പട്ടിക സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും.

അതേസമയം അംഗീകാരമില്ലാതെ ആകെ എത്ര സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നോ എവിടെയൊക്കെയാണെന്നോ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കലില്ല. അതുകൊണ്ടാണ് അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ രക്ഷിതാക്കള്‍ കുട്ടികളെ ചേര്‍ത്ത് വഞ്ചിതരാകാതിരിക്കാന്‍ അംഗീകാരമുള്ള സ്‌കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x