Currency

പ്രാദേശിക പവര്‍ ബാങ്കുകള്‍ വിമാനയാത്രയില്‍ അനുവദിക്കില്ല

സ്വന്തം ലേഖകന്‍Saturday, December 23, 2017 8:03 am

തിരുവനന്തപുരം: മൊബൈല്‍ ബാറ്ററിയും മറ്റും ഉപയോഗിച്ച് പ്രാദേശികമായി നിര്‍മിക്കുന്ന പവര്‍ ബാങ്കുകള്‍ വിമാനയാത്രയില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല.  ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നും എല്ലാവരും സഹകരിക്കണമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ബാറ്ററി, സര്‍ക്യൂട്ട് എന്നീ ഘടകങ്ങളുപയോഗിച്ചാണ് ഇത്തരം പവര്‍ബാങ്കുകള്‍ പ്രാദേശികമായി നിര്‍മിക്കുന്നത്.

വിമാനത്താവളങ്ങളിലും മറ്റും സുരക്ഷ പരിശോധനക്കായി സ്‌കാന്‍ ചെയ്യുമ്പോള്‍ ഇത്തരം പവര്‍ബാങ്കുകള്‍ സ്‌ഫോടകവസ്തുവിന് സമാനമായ ഇമേജായാണ് കാണിക്കുന്നത്. എയര്‍പോര്‍ട്ടുകളിലും വിമാനയാത്രകളിലും അവിദഗ്ധമായി നിര്‍മിച്ച പവര്‍ബാങ്കുകള്‍ കൈവശം വെക്കാനോ ഉപയോഗിക്കാനോ പാടില്ലെന്ന് ഡി.ജി.പി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x