Currency

മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് വീണ്ടും തുറക്കാന്‍ ഉത്തരവ്

സ്വന്തം ലേഖകന്‍Thursday, December 7, 2017 9:57 am

മലപ്പുറം: കോഴിക്കോട് ഓഫീസുമായി ലയിപ്പിച്ച മലപ്പുറം റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസ് വീണ്ടും തുറക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓഫീസ് തുറക്കാനാണ് മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. ഇതുവരെ പ്രവര്‍ത്തിച്ചിടത്ത് തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കണം. ഒരു മാസത്തേക്ക് കൂടി കെട്ടിട ഉടമയുമായുള്ള കരാര്‍ തുടരാനും ഉത്തരവില്‍ ആവശ്യപ്പെടുന്നു.

നവംബര്‍ പതിനേഴിന് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കോഴിക്കോട് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസുമായി ലയിപ്പിക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x