
തിരുവനന്തപുരം: പി.എസ്.സിയുടെ ബിരുദം അടിസ്ഥാന യോഗ്യതയായ പരീക്ഷകള്‍ക്ക് മലയാളം ചോദ്യം ഉള്‍പ്പെടുത്തും. ചിങ്ങം ഒന്ന് മുതലാണ് മലയാളം ചോദ്യം ഉള്‍പ്പെടുത്തുന്നത്. 100 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 10 മാര്‍ക്കിന്റെ മലയാള ചോദ്യങ്ങള്‍ ഉണ്ടാകും. അതേസമയം ചില പരീക്ഷകള്‍ പൂര്‍ണമായും മലയാളത്തിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പി.എസ്.സി. ചെയര്‍മാന്‍ അംഗീകരിച്ചു.
സ്പോര്‍ട്സ് ക്വാട്ട വഴിയുള്ള നിയമനം വൈകുന്നത് ഒഴിവാക്കാനും നടപടിയെടുക്കും. നിലവില്‍ സ്പോര്‍ട്സ് കൗണ്‍സിലാണ് സര്‍ക്കാരിനുവേണ്ടി ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത വിലയിരുത്തുന്നത്. ഇനി മുതല്‍ യോഗ്യത വിലയിരുത്താനുളള ചുമതല പി.എസ്.സി.യെ ഏല്‍പ്പിക്കും.
കൂടാതെ പട്ടികജാതി-പട്ടികവര്‍ഗ സംവരണ ക്വാട്ടയിലേക്കുളള നിയമനം വേഗത്തിലാക്കുന്നതിനുളള മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളും പി.എസ്.സി. അംഗീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.