സൗദിയില്‍ ആരോഗ്യ, എന്‍ജിനിയറിംഗ് രംഗത്തുള്ളവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സൗദി ഭരണകൂടം പരിശോധിക്കുന്നുണ്ട്. ഇത്തരം പരിശോധനയിലാണ് നിരവധി മലയാളികള്‍ കുടുങ്ങിയത്.
തിരുവനന്തപുരം: യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിട്ടും സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ പിടിക്കപ്പെട്ട മലയാളി നഴ്സുമാരുടെ പ്രശ്നത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടും. നൂറോളം മലയാളികളാണ് അസല്‍ സര്‍ട്ടിഫിക്കറ്റുണ്ടായിട്ടും സൗദിയില്‍ പിടിയിലായത്. തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെടണമെന്ന ഇരകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സര്‍ക്കാറിന്റെ ഇടപെടല്‍.
സൗദിയില്‍ ആരോഗ്യ, എന്‍ജിനിയറിംഗ് രംഗത്തുള്ളവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സൗദി ഭരണകൂടം പരിശോധിക്കുന്നുണ്ട്. ഇത്തരം പരിശോധനയിലാണ് നിരവധി മലയാളികള്‍ കുടുങ്ങിയത്. നാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയതോ പ്രവര്‍ത്തി പരിചയം നേടിയതോ ആയ പല സ്ഥാപനങ്ങളും ഇന്ന് നിലവിലില്ല. മാത്രവുമല്ല വിവിധ യൂണിവേഴ്സിറ്റികള്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പോലും പഠിച്ച സ്ഥാപനം നിലവിലില്ലെങ്കില്‍ അംഗീകരിക്കപ്പെടുന്നില്ല.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ നാല് മാസങ്ങളില്‍ നൂറോളം മലയാളികള്‍ പ്രശ്നത്തില്‍ അകപ്പെട്ടത്. ഇതില്‍ ഇരുപതോളം പേര് അറസ്റ്റിലായി ജയിലിലാണ്. ഇത്തരക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് വേണ്ട നിയമ സഹായം ലഭ്യമാകുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയവര്‍ ആ രാജ്യത്തിന്റെ നിയമ നടപടി നേരിടേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.