സുരക്ഷാ പാളിച്ചയെ തുടർന്ന് രാജ്യവ്യാപകമായി 32 ലക്ഷം എടിഎം കാര്‍ഡുകള്‍ വിവിധ ബാങ്കുകൾ ബ്ലോക്ക് ചെയ്തു. കാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് നടപടി.
ന്യൂഡൽഹി: സുരക്ഷാ പാളിച്ചയെ തുടർന്ന് രാജ്യവ്യാപകമായി 32 ലക്ഷം എടിഎം കാര്‍ഡുകള്‍ വിവിധ ബാങ്കുകൾ ബ്ലോക്ക് ചെയ്തു. കാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. നേരത്തെ എസ്ബിഐ, എസ്ബിടി ബാങ്കുകൾ ഇത്തരത്തിൽ എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്തിരുന്നു.
എസ്ബിഐ അസോസിയേറ്റഡ് ബാങ്കുകള്‍ക്ക് പുറമെ ഐസിഐസിഐ, ആക്സിസ് ബാങ്ക്, യേസ്ബാങ്ക്, എച്ച്ഡിഎഫ്സി എന്നീ ബാങ്കുകളാണ് സുരക്ഷാ പാളിച്ചയെ തുടര്‍ന്ന് തങ്ങളുടെ എടിഎം, ഡെബിറ്റ് കാര്‍ഡുകള്‍ ഇപ്പോൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്. 26 ലക്ഷം വിസ/മാസ്റ്റര്‍ കാര്‍ഡുകളും ആറ് ലക്ഷം റുപേ കാര്‍ഡുകളും ബ്ലോക്ക് ചെയ്യപ്പെതായാണ് വിവരം.
എടിഎം കാർഡ് ബ്ലോക്കാക്കുന്നെങ്കിൽ അക്കാര്യം എസ്എംഎസായോ ഇ-മെയിലായോ ബാങ്കുകള്‍ ഉപഭോക്താക്കളെ വിവരം അറിയിക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ട വിവരം പണം പിൻ വലിക്കാൻ എടിഎമിൽ എത്തിയപ്പോൾ മാത്രമാണ് അറിഞ്ഞതെന്ന പരാതിയും ഉപഭോഗ്താക്കളിൽ നിന്നും വ്യാപകമായി ഉയർന്നിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.