സ്വന്തം നിലക്കുള്ള കൗണ്‍സിലിങ്ങിനു അനുമതി നൽകിയ സുപ്രീംകോടതി വിധിയിൽ പിഴവുകളുണ്ടെന്നും കേരളത്തില്‍ സ്വകാര്യ മാനേജ്മെന്റുകള്‍ നടത്തിയ കൗണ്‍സിലിങ് റദ്ദാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ന്യൂഡൽഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഏകീകൃത കൗണ്‍സിലിങ് സംവിധാനം ഏർപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീകോടതിയില്‍ അറിയിച്ചു. സ്വന്തം നിലക്കുള്ള കൗണ്‍സിലിങ്ങിനു അനുമതി നൽകിയ സുപ്രീംകോടതി വിധിയിൽ പിഴവുകളുണ്ടെന്നും കേരളത്തില്‍ സ്വകാര്യ മാനേജ്മെന്റുകള്‍ നടത്തിയ കൗണ്‍സിലിങ് റദ്ദാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
വരുന്ന തിങ്കളാഴ്ച കേസിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് സുപ്രീംകോടതി അറിയിച്ചു. ആവശ്യമെങ്കില്‍ സമയ പരിധി നീട്ടുമെന്നും കോടതി അറിയിച്ചു. സമയപരിധി ഈ മാസം 30ന് അവസാനിക്കനിരിക്കെയാണു സുപ്രീംകോടതി ഇങ്ങനെ പറഞ്ഞത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.