എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബര്‍ 10 വരെ നീട്ടിയേക്കും. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനു സുപ്രീം കോടതി അനുമതി നല്‍കി.
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിനുള്ള തീയതി നീട്ടിയേക്കും. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബര്‍ 10 വരെ നീട്ടിയേക്കും. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനു സുപ്രീം കോടതി അനുമതി നല്‍കി.
നേരത്തെ നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തുന്നതു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് ജൂണ്‍ 26നു മാത്രമേ ഫലം പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞുരുന്നുള്ളൂ. ഇതു തുടര്‍ന്നുള്ള കൗണ്‍സലിങ് നടപടികളെയും ബാധിച്ചു. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ പ്രവേശനത്തിനു നേരത്തേ നിശ്ചയിച്ച അവസാനതീയതി സെപ്റ്റംബര്‍ 10 വരെ നീട്ടണമെന്ന് അഭ്യര്‍ഥിച്ച് നല്‍കിയ ഹര്‍ജിയാണു സുപ്രീം കോടതി ബെഞ്ച് പരിഗണിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.