മുന്‍ വര്‍ഷങ്ങളിലെ 50 ശതമാനം മെറിറ്റ്, 50 ശതമാനം മാനേജ്മെന്റ് സീറ്റ് എന്ന വ്യത്യാസവും വ്യത്യസ്ത ഫീസ്ഘടനയും കോടതിവിധിയുടെ സാഹചര്യത്തില്‍ നടപ്പാക്കാനാകില്ല. എന്‍.ആര്.െഎ ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ പോലും നീറ്റ് പട്ടിക പ്രകാരം സംവരണം പാലിച്ചുമാത്രമേ പ്രവേശനം നല്‍കാനാകൂ.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍/ ഡെന്റല്‍ പ്രവേശനത്തില്‍ ഈ വര്‍ഷം മുതല്‍ ഏകീകൃത ഫീസ്. ഏകീകൃത ഫീസ്ഘടന നടപ്പാക്കുമ്പോള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടും. വിദ്യാര്‍ഥിപ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവേശനത്തിന് ഏകീകൃത ഫീസ് വാങ്ങണമെന്നും സബ്സിഡി അനുവദിക്കരുതെന്നുമാണ് സുപ്രീംകോടതി വിധി. ഈ സാഹചര്യം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുമെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഫീസ്നിര്ണയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമഗ്ര നിയമനിര്‍മാണ നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മുന്‍ വര്‍ഷങ്ങളിലെ 50 ശതമാനം മെറിറ്റ്, 50 ശതമാനം മാനേജ്മെന്റ് സീറ്റ് എന്ന വ്യത്യാസവും വ്യത്യസ്ത ഫീസ്ഘടനയും കോടതിവിധിയുടെ സാഹചര്യത്തില്‍ നടപ്പാക്കാനാകില്ല. എന്‍.ആര്.െഎ ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ പോലും നീറ്റ് പട്ടിക പ്രകാരം സംവരണം പാലിച്ചുമാത്രമേ പ്രവേശനം നല്‍കാനാകൂ. മാത്രവുമല്ല സ്വകാര്യ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ സീറ്റ് പങ്കിടലിനും ഫീസിലും ധാരണയുണ്ടാക്കി പ്രവേശനം നടത്തുന്ന രീതി ഈ വര്‍ഷം അനുവദനീയമല്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.