ഓപ്ഷന്‍ റജിസ്‌ട്രേഷനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ഏഴ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഫീസ് നിര്‍ണയത്തിലെ തര്‍ക്കവും കമ്യൂണിറ്റി, എന്‍.ആര്‍.ഐ സീറ്റുകള്‍ ഏതെന്ന് മാനേജ്മന്റെുകള്‍ സര്‍ക്കാറിനെ അറിയിക്കാത്തതുമാണ് ഏഴ് കോളജുകളിലെ പ്രശ്‌നകാരണം. മേയ് 31ന് മുമ്പുതന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവുണ്ട്.
തിരുവനന്തപുരം: മെഡിക്കല്‍ പി.ജി, പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് രണ്ടാമത്തെയും അവസാനത്തെയും ഓണ്‍ലൈന്‍ ഓപ്ഷന്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. അതേസമയം ഓപ്ഷന്‍ റജിസ്‌ട്രേഷനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ഏഴ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ഫീസ് നിര്‍ണയത്തിലെ തര്‍ക്കവും കമ്യൂണിറ്റി, എന്‍.ആര്‍.ഐ സീറ്റുകള്‍ ഏതെന്ന് മാനേജ്മന്റെുകള്‍ സര്‍ക്കാറിനെ അറിയിക്കാത്തതുമാണ് ഏഴ് കോളജുകളിലെ പ്രശ്‌നകാരണം. ഫീസിന്റെറകാര്യത്തിലും ഇവര്‍ സര്‍ക്കാറുമായി ധാരണയിലെത്തിയിട്ടില്ല. മേയ് 31ന് മുമ്പുതന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവുണ്ട്.
ബുധനാഴ്ച അവസാന ഓപ്ഷന്‍ സമര്‍പ്പിക്കാനുള്ള അവസരം ലഭിക്കുമ്പോള്‍ ഈ ഏഴ് കോളജുകളിലേക്ക് അപേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാകില്ല. പ്രവേശന നടപടികള്‍ തുടങ്ങാനാകാത്ത കോളജുകള്‍ സഹകരിച്ചില്ലെങ്കില്‍ അവിടത്തെ സീറ്റുകളിലേക്ക് അവസാനഘട്ടത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.