പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ തിരികെ അയക്കേണ്ടതും, പൂര്‍ണ്ണ വിശദാംശങ്ങള്‍ ജില്ല ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ അറിയിക്കണമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.
നിരോധിച്ച മരുന്നുകളുടെ പേര്, ബാച്ച് നമ്പര്‍, ഉത്പാദകന്‍ എന്ന ക്രമത്തില്‍
- LIPI –M Tablets – NLM 399 M/s. Dey’s Medical Pvt Ltd, Karchana, Allahabad
- PRETOX-10 – IG7B 15 2192 M/s.IG Pharma Ltd, 12.4KM, Meerut Road, Roorkee, Haridwar,
- LOPAR (Loperamide Hcl Tablets IP) – R7 6100 M/s.Rallin Healthcare Pvt. Ltd, Nalagarh, Solan, Himachal Pradash,
- Lignocaine and Adrenaline Injection- N-5156, M/s.Kwality Pharmaceuticals Ltd, Nag Kalan, Majitha Road, Amrisar,
- Lignocaine and Adrenaline Injection – N-4937, M/s.Kwality Pharmaceuticals Ltd, Nag Kalan, Majitha Road, Amristar,
- Lignocaine and Adrenaline Injection – N-4939, M/s.Kwality Pharmaceuticals Ltd, Nag Kalan, Majitha Road, Amristar,
- RABIICOOL- ULT 7846, M/s. Ultratech Pharmaceuticals, Village Tipra, Barotiwala, Solan,
- LITHIUM CARBONATE- LCT 03-09, Uniuare India Ltd, C-22&23, Sector-3,Noida-201 301,
- Succinyl Choline Chloride Injection – N-5562, M/s.Kwality Pharmaceuticals Ltd, Nag Kalan, Majitha Road, Amritsar
- Ranitidine Hydrochloride Tablets IP.150mg – R 4023, Concept Pharmaceuticals Ltd, Khasra No. 104, Asaf Nagar, Roorkee-247 667
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.