Currency

ഇടത്തരം വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിന്നും സര്‍വ്വീസ് നടത്താം

സ്വന്തം ലേഖകന്‍Wednesday, August 23, 2017 7:53 am

കൊച്ചി: മുന്നൂറ് പേര്‍ക്ക് കയറാവുന്ന ഇടത്തരം വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തുന്നതിന് അനുമതി. വ്യോമയാന മന്താലയത്തിന്റെ ഉന്നത തല സമിതി ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. കരിപ്പൂരിലെ എയര്‍പോര്‍ട്ട് അധികൃതരും വിമാക്കമ്പനികളും സംയുക്ത പരിശോധന നടത്തി സര്‍വീസ് ആരംഭിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

റണ്‍വേ നവീകരണത്തിന്റെ പേരില്‍ 2015 മുതലാണ് കരിപ്പൂരില്‍ നിന്നും കോഡ് ഇ ഗണത്തില്‍പ്പെട്ട വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചത്. കരിപ്പൂരില്‍ നിന്നും സൗദി അടക്കമുള്ള രാജ്യങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസ് ഇതോടെ ഇല്ലാതായി. കഴിഞ്ഞ ഏപ്രിലിലാണ് ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ ഉന്നത തല സംഘം കരിപ്പൂരില്‍ പഠനം നടത്തിയത്.

കോഡ് ഇ ഗണത്തില്‍ പെട്ട ബോയിംഗ് 777 200 ( ട്രിപ്പിള്‍ സെവന്‍ ടൂ ഹണ്‍ഡ്രഡ് ) വിമാനം സര്‍വീസ് നടത്താനുള്ള സൗകര്യങ്ങള്‍ കരിപ്പൂരില്‍ ഉണ്ടെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഇപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പരിഗണനയിലാണ്. ആഴ്ചകള്‍ക്കകം ഇടത്തരം വിമാങ്ങളുടെ സര്‍വീസ് നടത്താനുള്ള നടപടികള്‍ ആരംഭിച്ചതായി കരിപ്പൂര്‍ എയര്‍പോര്‍ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണ അറിയിച്ചു.

250 മുതല്‍ 300 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്നതാണ് കോഡ് ഇ ഗണത്തിലുള്ള വിമാനങ്ങള്‍. ഈ വിമാങ്ങള്‍ക്ക് ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്താം. നിലവില്‍ 180 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് കരിപ്പൂരില്‍ സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ കോഡ് ഇ ഗണത്തിലുള്ള വിമാനങ്ങള്‍ ഒട്ടും അനുവദിക്കാനാവില്ലെന്ന നിലപാടാണ് എയര്‍പോര്‍ട് അതോറിറ്റി സ്വീകരിച്ചിരുന്നുത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x