Currency

നോട്ട് നിരോധനം: ജനങ്ങളുടെ അഭിപ്രായമറിയാന്‍ ‘നരേന്ദ്ര മോദി ആപ്പ്’

സ്വന്തം ലേഖകന്‍Tuesday, November 22, 2016 3:59 pm

'നോട്ടുകളുടെ കാര്യത്തില്‍ എടുത്ത തീരുമാനത്തില്‍ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം എനിക്ക് ആവശ്യമാണ്. അതിനായി ഈ സര്‍വേയില്‍ പങ്കെടുക്കണം' എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതില്‍ ജനങ്ങളുടെ അഭിപ്രായം അറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ‘നോട്ടുകളുടെ കാര്യത്തില്‍ എടുത്ത തീരുമാനത്തില്‍ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം എനിക്ക് ആവശ്യമാണ്. അതിനായി ഈ സര്‍വേയില്‍ പങ്കെടുക്കണം’ എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഒപ്പം തന്റെ അപ്ലിക്കേഷന്റെ ലിങ്കും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ലോഗ് ഓണ്‍ ചെയ്ത് നമ്മുടെ അഭിപ്രായം വ്യക്തമാക്കാം. എല്ലാവരും സര്‍വേയില്‍ പങ്കെടുക്കണമെന്നും മോദി അറിയിച്ചിട്ടുണ്ട്.

modiനവംബര്‍ എട്ടിനാണ് നോട്ടുകള്‍ നിരോധിച്ച് കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. നികുതി വെട്ടിപ്പിനും അഴിമതിക്കും എതിരെയുള്ള കനത്ത ആഘാതമായി കണക്കാക്കുന്ന നടപടിയാണിത്. എന്നാല്‍ ഇതുമൂലം സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x