ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമാകും സര്‍വീസ്. മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഡോ. ഇ. ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് മാര്‍ച്ചില്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമാകും സര്‍വീസ്. മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഡോ. ഇ. ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മഹാരാജാസ് വരെ പൂര്‍ത്തിയായിട്ട് സര്‍വ്വീസ് തുടങ്ങിയാല്‍ മതിയെന്ന് മെട്രോ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ആദ്യഘട്ട സര്‍വ്വീസ് പാലാരിവട്ടം വരെ മതിയെന്നാണ് ഡിഎംആര്‍സിയുടെ നിലപാട്. വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം വിലയിരുത്തിയ ശ്രീധരന്‍, പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും സംയുക്തമായാണ് കൊച്ചി മെട്രോയുടെ നിര്‍മാണം നടത്തിവരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.