
കൊച്ചി: മെട്രോ ട്രെയിന്‍ സര്‍വീസ് ഒക്ടോബര്‍ മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ നീട്ടും. ഒക്ടോബര്‍ മൂന്നിന് എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 11ന് ഉദ്ഘാടന ചടങ്ങ് നടക്കും. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
ഈ സമയപരിധിക്കുള്ളില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഈ മാസം 25, 26 തീയതികളില്‍ മഹാരാജാസ് കോളജ് വരെയുള്ള സിഗ്നല്‍ സംവിധാനവും ട്രാക്കും റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ പരിശോധിക്കും. മഹാരാജാസ് വരെ മെട്രോ സര്‍വീസ് നീട്ടുന്നതോടെ ട്രെയിന്‍ എത്തുന്ന സ്റ്റേഷനുകളുടെ എണ്ണം 16 ആയി ഉയരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.