Currency

പരീക്ഷാ സംവിധാനവും സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനാക്കാനുള്ള നടപടികളുമായി എംജി സര്‍വകലാശാല

സ്വന്തം ലേഖകന്‍Wednesday, January 4, 2017 12:42 pm

കോട്ടയം: പരീക്ഷാ സംവിധാനവും സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനാക്കാനുള്ള നടപടികളുമായി എംജി സര്‍വകലാശാല. എംജി സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് എത്തിക്കുന്നതിനുള്ള ആദ്യപടിയായാണ് പരീക്ഷാ സെന്ററുകളിലേക്കുള്ള ചോദ്യപേപ്പറുകളുടെ വിതരണം അടുത്ത അധ്യായന വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആക്കുന്നത്. ബിരുദാനന്തരബിരുദ കോഴ്‌സുകളുടെ ചോദ്യപേപ്പര്‍ വിതരണമാകും ആദ്യം ഓണ്‍ലൈന്‍ ആക്കുക. ഇതിനായുള്ള സോഫ്റ്റ് വെയര്‍ സര്‍വകലാശാല തന്നെ വികസിപ്പിക്കും.

ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരം ലഭിക്കാത്ത സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ കോഴ്‌സിന്റെ നടത്തിപ്പ് ഭാവിയില്‍ അവതാളത്തിലാകുമെന്നും വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്‍ വ്യക്തമാക്കി. സിന്‍ഡിക്കേറ്റ് ഫിനാന്‍സ് കമ്മിറ്റിയുടെ സര്‍വകലാശാല ബജറ്റ് അവതരണത്തിനു ശേഷമായിരുന്നു വൈസ് ചാന്‍സിലറുടെ പ്രതികരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x