പ്രവാസികളുടെ സഹകരണത്തോടെ കേരളത്തിലെ ഗ്രാമങ്ങളിൽ മിനി തിയേറ്ററുകൾ സ്ഥാപിക്കുമെന്ന് കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ അറിയിച്ചു.
തിരുവനന്തപുരം/ദുബായ്: പ്രവാസികളുടെ സഹകരണത്തോടെ കേരളത്തിലെ ഗ്രാമങ്ങളിൽ മിനി തിയേറ്ററുകൾ സ്ഥാപിക്കുമെന്ന് കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ അറിയിച്ചു. അതത് പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും 5 കോടി ചിലവ് വരുന്ന എ.സി. തിയേറ്ററുകള്‍ നിര്‍മ്മിക്കുക.
ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മലയാള സിനിമയെ കേരളത്തിലേക്ക് കൊണ്ട് വരാന്‍ വേണ്ടിയാണ് ചലചിത്ര വികസന കോര്‍പ്പറേഷന്‍ രൂപികരിച്ചതെന്നു ഓർമിപ്പിച്ച അദ്ദേഹം മലയാള സിനിമ ഇപ്പോള്‍ ഏതാനും പേരുടെ നിയന്ത്രണത്തിലാണുള്ളതെന്നും അത് ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് 200 പേര്‍ക്ക് ഇരിക്കാവുന്ന ജനകീയ സിനിമാശാലകള്‍ നിർമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.