സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപയാക്കാന്‍ നിർദേശത്തിൽ പറയുന്നു. അവധി, ആനുകൂല്യം, ജോലി സമയം, യാത്ര, താമസ സൗകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ നഴ്സുമാരുടേതിനു തുല്യമാക്കണമെന്നും കേന്ദ്രനിർദേശത്തിൽ പറയുന്നുണ്ട്.
ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ സേവനമനുഷ്ടിക്കുന്ന നേഴ്സുമാരുടെ ശമ്പളം സർക്കാർ ആശുപത്രികൾക്ക് ആനുപാതികമായി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകി. നേഴ്സുമാരുടെ ശമ്പളവ്യവസ്ഥ സംബന്ധിച്ച് സുപ്രീംകോടതി വിദഗ്ത സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. നേഴ്സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപയാക്കാന്‍ ഇത് വ്യവസ്ഥ ചെയ്യുന്നു.
ഇരുന്നൂറിലേറെ കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കു സര്‍ക്കാര്‍ നഴ്സുമാര്‍ക്കു തുല്യമായ ശമ്പളം ലഭിക്കണം. ഇവ പ്രാബല്യത്തിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ അടുത്ത മാസം 20നു മുന്‍പ് അറിയിക്കണമെന്നും നിർദേശമുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്.
കിടക്കയുടെ എണ്ണം 50ൽ താഴെയുള്ള ആശുപത്രികളിലെ നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കണം. 50 മുതല്‍ 100 വരെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാര്‍ക്കു സര്‍ക്കാര്‍ നഴ്സുമാരുടേതില്‍ നിന്ന് 25 ശതമാനത്തില്‍ കുറയാത്ത ശമ്പളവും 100ൽ കൂടുതൽ കിടക്കയുള്ള ആശുപത്രികളിലെ നഴ്സുമാര്‍ക്കു സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാരുടേതില്‍ നിന്നു പത്തു ശതമാനത്തില്‍ കുറയാത്ത ശമ്പളവും ഉറപ്പാക്കണം. സ്വകാര്യ നഴ്സുമാരുടെ അവധി, ആനുകൂല്യം, ജോലി സമയം, യാത്ര, താമസ സൗകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ നഴ്സുമാരുടേതിനു തുല്യമാക്കണമെന്നും കേന്ദ്രനിർദേശത്തിൽ ഉൾപ്പെടുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.