
തിരുവനന്തപുരം: പാസ്പോര്‍ട്ട് അപേക്ഷകരെ കബളിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകള്‍ വ്യാപകമാകുന്നു. കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയിട്ടുള്ള പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കാനുള്ള വെബ്സൈറ്റിനു സമാനമായ രൂപരേഖയും സര്‍ക്കാരിന്റെതെന്നു തോന്നിക്കുന്ന തരത്തിലുമാണ് വ്യാജസൈറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം വെബ്സൈറ്റുകളില്‍ അപേക്ഷ നല്‍കി ഒട്ടേറെ ആളുകള്‍ക്ക് പണംനഷ്ടപ്പെട്ടതായാണു പരാതി. ഇതിനെത്തുടര്‍ന്ന് വ്യാജ വെബ്സൈറ്റുകള്‍ക്കെതിരേ പാസ്പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
അതോറിറ്റിയുടെ വെബ്‌സൈറ്റുകളിലെല്ലാം ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്ക് വ്യാജ വെബ്സൈറ്റുകള്‍ അപേക്ഷ സ്വീകരിച്ച് പണംതട്ടുന്നതായാണു പരാതികള്‍.
അതേസമയം കേരളത്തില്‍ അക്ഷയകേന്ദ്രങ്ങളും സി.എസ്.സി.കളും മാത്രമാണ് പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്ക് ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നതിന് അനുമതിയുള്ള ഏജന്‍സികള്‍. എന്നാല്‍, https://portal1.passportindia.gov.in/AppOnlineProject/online/welcomeLink# എന്ന വെബ്സൈറ്റില്‍ അപേക്ഷകന് നേരിട്ട് അപേക്ഷ നല്‍കാം. ഇതു മുതലെടുത്താണ് വ്യാജസൈറ്റുകള്‍ തട്ടിപ്പുനടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.