മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എം.എല്‍.എ എം.എം. മണി, ഇന്ന് (നവംബര്‍ 22) വൈകുന്നേരം 4.30 ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എം.എല്‍.എ എം.എം. മണി, ഇന്ന് (നവംബര്‍ 22) വൈകുന്നേരം 4.30 ന് രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. അഞ്ചുമാസം പിന്നിടുന്ന പിണറായി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണിയാണിത്.
ഇ.പി.ജയരാജൻ രാജിവച്ച ഒഴിവിലാണു എം.എം മണി മന്ത്രിയാകുന്നത്. ജയരാജന്റെ വ്യവസായ– കായിക, യുവജനക്ഷേമ വകുപ്പുകൾ നിലവിൽ സഹകരണ–ടൂറിസം മന്ത്രിയായ എ.സി.മൊയ്തീനു ലഭിക്കും. മൊയ്തീന്റെ സഹകരണവും ടൂറിസവും മന്ത്രി കടകംപള്ളി സുരേന്ദ്രനും. കടകംപള്ളിയുടെ വൈദ്യുതി വകുപ്പ് മണിക്കു കൈമാറുമ്പോൾ ദേവസ്വം വകുപ്പ് അദ്ദേഹം തന്നെ തുടർന്നും കൈകാര്യം ചെയ്യും.
ഇടുക്കി സ്വദേശിയായ എം.എം.മണി. ദീർഘകാലം സി.പി.ഐ(എം) ഇടുക്കി ജില്ലാസെക്രട്ടറിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം കാലം സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി ഇദ്ദേഹമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.