
കൊച്ചി: കരിപ്പൂരില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ വിമാനത്താവളത്തിനകത്തേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാര്‍ക്ക് നല്‍കുന്ന പ്രവേശന പാസിന്റെ പുറത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് സീല്‍ അടിച്ചുനല്‍കും. കരാര്‍ ജീവനക്കാരെ സ്വര്‍ണക്കടത്തിന് ഇടനിലക്കാരായി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞദിവസം ഒരു ജീവനക്കാരനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) സംഘം പിടികൂടിയിരുന്നു. തുടര്‍ന്നാണ് താല്‍ക്കാലിക ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് കസ്റ്റംസ്, കേന്ദ്ര സുരക്ഷ സേന, ഡി.ആര്‍.ഐ സംഘങ്ങള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൂന്നുമുതല്‍ ആറുമാസം വരെയുള്ള കാലാവധികളില്‍ പുതുക്കി നല്‍കുന്ന പാസുകളാണ് തൊഴിലാളികള്‍ക്ക് അനുവദിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.