
കോഴിക്കോട്: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണം നല്‍കുകയാണെങ്കില്‍ 0.75 ശതമാനം വിലക്കുറവ് ലഭിക്കുമെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനം പമ്പുകളില്‍ നടപ്പായില്ല. 2000 രൂപയുടെ ഇന്ധനത്തിന് 15 രൂപയാണ് വിലക്കുറവ് ലഭിക്കേണ്ടിയിരുന്നത്. ഇതുസംബന്ധിച്ച് ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നായിരുന്നു പെട്രോള്‍ പമ്പ് ഉടമകളുടെ മറുപടി. അതേസമയം, കാഷ്‌ലെസ് സംവിധാനത്തില്‍ പണമടക്കുന്നവര്‍ക്ക് ബാങ്കുകള്‍ പിരിക്കുന്ന കമീഷന്‍ പതിവുപോലെ നല്‍കേണ്ടിയും വന്നു. പെട്രോള്‍ പമ്പുകള്‍ ലിങ്ക്‌ചെയ്ത ബാങ്കുകളുടേതല്ലാത്ത ഇടപാടുകാര്‍ക്ക് രണ്ടുശതമാനം വരെയാണ് കമീഷന്‍ ഈടാക്കുന്നത്.
1000, 500 രൂപ നോട്ട് പിന്‍വലിച്ച നവംബര്‍ എട്ടുമുതല്‍ സൈ്വപ്പിങ് സംവിധാനത്തിന് 100 ശതമാനത്തിലേറെ പണമിടപാടിറെ വര്‍ധനവാണുണ്ടായതെന്ന് പമ്പ് ഉടമകള്‍ പറയുന്നു. നവംബര്‍ എട്ടിനുമുമ്പ് ഒരു പെട്രോള്‍ പമ്പില്‍ 50,000ത്തിന്റെ ഇടപാടാണ് ഇത്തരത്തില്‍ നടന്നതെങ്കില്‍ ഇപ്പോഴത് രണ്ട് ലക്ഷത്തിലേറെയായി. പെട്രോള്‍ പമ്പില്‍ അസാധുവാക്കിയ 500 രൂപ സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 15ല്‍നിന്ന് ഡിസംബര്‍ 10 ആയി കുറച്ചിരുന്നു. പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും മിക്ക പെട്രോള്‍ പമ്പിലും നേരത്തെ തന്നെ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിച്ചിരുന്നില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.