ബ്രിട്ടന്റെ പുതിയ വിസാ നയം ഇന്ത്യൻ പ്രൊഫഷണലുകൾക്കും യുകെയിലെത്തെത്തുന്ന ഹ്രസ്വകാലസംരഭകർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി.
ലണ്ടൻ/ഹാംഗ്ഷു: ബ്രിട്ടന്റെ പുതിയ വിസാ നയം ഇന്ത്യൻ പ്രൊഫഷണലുകൾക്കും യുകെയിലെത്തെത്തുന്ന ഹ്രസ്വകാലസംരഭകർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി.
യുകെയിലെ വീസാ നടപടികളിലെ കടുത്ത വ്യവസ്ഥകള്‍ മൂല്യം ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മോദി കൂടിക്കാഴ്ചയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ സഹകരിക്കാന്‍ ബ്രിട്ടീഷ് സ്ഥാപനങ്ങളെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
ജി20 സമ്മേളനത്തിനു ഇടയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പ്രതിരോധമേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു പ്രധാനമന്ത്രിമാരും സംസാരിച്ചതായി വിദേശകാര്യവക്താവ് വികാസ് സ്വരൂപ് വാർത്താ കുറിപ്പിൽ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.