Currency

ഇന്ത്യയിലെ അതിസമ്പന്നരില്‍ മുകേഷ് അംബാനി മുന്നിൽ; പട്ടികയില്‍ 14 മലയാളികള്‍

സ്വന്തം ലേഖകൻSaturday, September 17, 2016 10:44 am

ഹുരൂണ്‍ മാസികയുടെ 2016ലെ ആഗോള സമ്പന്നരുടെ പട്ടികയിലാണ് 1.63 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇന്ത്യയിലെ അതിസമ്പന്നരിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം വർഷവും ഇന്ത്യയിലെ അതിസമ്പന്നമാരിൽ മുകേഷ് അംബാനി തന്നെ മുന്നിൽ. ചൈന ആസ്ഥാനമായ ഹുരൂണ്‍ മാസികയുടെ 2016ലെ ആഗോള സമ്പന്നരുടെ പട്ടികയിലാണ് 1.63 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇന്ത്യയിലെ അതിസമ്പന്നരിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

സണ്‍ ഫാര്‍മയുടെ ദിലീപ് സംഗ്വിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍- ആസ്തി 1.21 ലക്ഷം കോടി രൂപ. ഈ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ്. അതിസമ്പന്നരുടെ പട്ടികയില്‍ ഇത്തവണ 14 മലയാളികളാണ് ഇടം പിടിച്ചിരിക്കുന്നത്.

ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് മലയാളികളില്‍ യൂസഫലിക്ക് തൊട്ടുപിന്നില്‍. ആസ്തി 18,800 കോടി രൂപ. ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (14,200 കോടി രൂപ), ഇന്‍ഫോസിസിന്റെ എസ്. ഗോപാലകൃഷ്ണന്‍ (8,400 കോടി), ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി മേനോന്‍ (7,000 കോടി) എന്നിവരാണ് മലയാളികളിൽ മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x