Currency

മോട്ടോര്‍ വാഹന വകുപ്പ് സേവന ഫീസുകൾ ഓണ്‍ലൈന്‍ – ഇപെയ്‌മെന്റായി അടയ്ക്കാം

സ്വന്തം ലേഖകൻWednesday, December 14, 2016 7:28 pm

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ പദ്ധതി നടപ്പിലായതുകൊണ്ട് മോട്ടാര്‍ വാഹന വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ക്ക് ആവശ്യമായ പണമിടപാടുകള്‍ നടത്താനായി ഓണ്‍ലൈന്‍/ഇ-പെയ്‌മെന്റ് മാര്‍ഗങ്ങള്‍ അവലംബിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണല്‍ അറിയിച്ചു. ചെക്ക്‌പോസ്റ്റുകളിലെ സേവനങ്ങള്‍ക്കുള്ള പണമിടപാടുകള്‍ക്ക് ഇ-ട്രഷറി സംവിധാനം വഴി ഫീസ്, സ്വകാര്യ വാഹനങ്ങളുടെയും, പൊതു വാഹനങ്ങളുടെയും നികുതി, സര്‍വീസ് ചാര്‍ജ്, പിഴ എന്നിവ അടയ്ക്കാം. ഡിമാന്റ് ഡ്രാഫ്റ്റ് വഴിയും പണമടയ്ക്കാന്‍ സംവിധാനമുണ്ട്. വകുപ്പിന്റെ ഓഫീസുകളിലേക്ക് ഓണ്‍ലൈന്‍വഴി പണമടക്കാന്‍ സംവിധാനമില്ലാത്ത സേവനങ്ങള്‍ക്കും ഇ-ട്രഷറി വഴി പേയ്‌മെന്റ് നടത്താനുള്ള സംവിധാനം ഉണ്ട്.

ഇ-ട്രഷറി പേയ്‌മെന്റ് സംവിധാനം വഴി പണമടയ്ക്കുന്നതിനായി etreasury.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ Department Receipt സെലക്ട് ചെയ്ത് ബന്ധപ്പെട്ട കോളങ്ങള്‍ പൂരിപ്പിച്ച് പണമടയ്ക്കാം. കോളങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ ഓഫീസ്, രസീത് ഹെഡ് കൃത്യമായി രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം. ആവശ്യം (Purpose) എന്ന കോളത്തില്‍ സേവനത്തിന്റെ വിവരവും, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍/ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും രേഖപ്പെടുത്തണം.

പണമടയ്ക്കുന്നതിനുള്ള ട്രഷറി രസീത് ഹെഡിന്റെ വിശദാംശങ്ങള്‍ : 0041-00-102-97 – കോമ്പൗണ്ടിംഗ് ഫീ (പിഴ അടയ്ക്കുന്നതിന്), 0041-00-101-99 – ഫീ, 0041-00-102-98 – എന്‍.ടി.വി ടാക്‌സ്, 0041-00-102-99 – ടി.വി ടാക്‌സ്, 0041-800-98 – സര്‍വീസ് ചാര്‍ജ്, 0041-800-02 – മറ്റുള്ളവ (അപ്പീല്‍ ഫീസ്).


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

13 thoughts on “മോട്ടോര്‍ വാഹന വകുപ്പ് സേവന ഫീസുകൾ ഓണ്‍ലൈന്‍ – ഇപെയ്‌മെന്റായി അടയ്ക്കാം”

  1. I am in fact grateful to the owner of this web site who has shared this great
    article at at this time.

  2. Williams says:

    I was suggested this blog by means of my cousin. I’m now not positive whether
    this publish is written through him as no one else realize such distinct about my problem.
    You’re amazing! Thanks!

  3. Grady says:

    I was wondering if you ever considered changing the page
    layout of your blog? Its very well written; I love what youve got to say.

    But maybe you could a little more in the way of content so people could connect with it better.
    Youve got an awful lot of text for only having one or 2
    images. Maybe you could space it out better?

Comments are closed.

Top
x