ചെലവു ചുരുക്കലിന്റെ ഭാഗമായാണ് 2006ല്‍ തുടങ്ങിയ മലപ്പുറം റിജയണല്‍ പാസ്പോര്ട് ഓഫീസ് അടച്ചുപൂട്ടുന്നത്. അടിയന്തര സ്വഭാവമുള്ളതും നിയമ പ്രശ്നങ്ങളുള്ളതുമായ പാസ്പോര്ട് അപേക്ഷകള്‍ ഈ ഓഫീസാണ് കൈകാര്യം ചെയ്തിരുന്നത്. പാസ്പോര്‍ടുകളുടെ അച്ചടി, വിതരണം എന്നിവയും ഈ ഓഫീസിന്റെ നിയന്ത്രണത്തിലാണ് നടത്തിയിരുന്നത്.
മലപ്പുറം: മലപ്പുറം റിജയണല്‍ പാസ്പോര്ട് ഓഫീസ് 17ന് പൂട്ടും. നവംബര്‍ 20 മുതല്‍ മലപ്പുറം ജില്ലക്കാര്‍ക്ക് കോഴിക്കോട് പാസ്പോര്ട് ഓഫീസിനെ ആശ്രയിക്കേണ്ടിവരും. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് 2006ല്‍ തുടങ്ങിയ മലപ്പുറം റിജയണല്‍ പാസ്പോര്ട് ഓഫീസ് അടച്ചുപൂട്ടുന്നത്.
അടിയന്തര സ്വഭാവമുള്ളതും നിയമ പ്രശ്നങ്ങളുള്ളതുമായ പാസ്പോര്ട് അപേക്ഷകള്‍ ഈ ഓഫീസാണ് കൈകാര്യം ചെയ്തിരുന്നത്. പാസ്പോര്‍ടുകളുടെ അച്ചടി, വിതരണം എന്നിവയും ഈ ഓഫീസിന്റെ നിയന്ത്രണത്തിലാണ് നടത്തിയിരുന്നത്. അതേസമയം പാസ്പോര്ട് ഓഫീസ് മാറ്റിയാലും പാസ്പോര്ട് സേവാകേന്ദ്രം മലപ്പുറത്ത് തുടരും.
ഏറ്റവുമധികം പ്രവാസി ജനസംഖ്യയുള്ള മലപ്പുറത്ത് നിന്ന് പാസ്പോര്ട് ഓഫീസ് മാറ്റുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് വകവെക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.