Currency

എം.ടി വാസുദേവന്‍ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

സ്വന്തം ലേഖകന്‍Sunday, January 1, 2017 8:14 am

എം.ടി. വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. mtvasudevannair.com എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വെബ്‌സൈറ്റ് ഹാക്ക് ചെയ്ത 'കാശ്മീരി ചീറ്റ' എന്ന ഗ്രൂപ്പ് തന്നെയാണ് എംടിയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്തിരിക്കുന്നത്.

കോഴിക്കോട്: ജ്ഞാനപീഠ ജേതാവും പ്രശസ്ത എഴുത്തുകാരനുമായ എം.ടി. വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. mtvasudevannair.com എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ‘കാശ്മീരി ചീറ്റ’ എന്ന ഗ്രൂപ്പ് തന്നെയാണ് എംടിയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളം വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതിനു സമാനമായ ഡിസ്‌പ്ലേയാണ് ഹാക്ക് ചെയ്യപ്പെട്ട എംടിയുടെ വെബ്‌സൈറ്റിലും കാണുന്നത്. ‘ഞങ്ങള്‍ അപരാജിതരാണ്’, ‘മെസ് വിത്ത് ദ ബെസ്റ്റ്, ഡൈ ലൈക്ക് ദ റെസ്റ്റ്’ തുടങ്ങിയ സന്ദേശങ്ങളാണ് പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടീം സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x