മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആറ് യുവാക്കള്‍ വിമാനം റാഞ്ചാന്‍ പദ്ധതിയിടുന്നത് കേട്ടു എന്ന വ്യക്തമാക്കിക്കൊണ്ടാണ് ഒരു സ്ത്രീ ഇ മെയില്‍ സന്ദേശം അയച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വിമാനറാഞ്ചല്‍ ഭീഷണിയെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. വിമാനം റാഞ്ചാന്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ചെന്ന ഒരു യുവതിയുടെ ഇമെയില്‍ സന്ദേശത്തെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആറ് യുവാക്കള്‍ വിമാനം റാഞ്ചാന്‍ പദ്ധതിയിടുന്നത് കേട്ടു എന്ന വ്യക്തമാക്കിക്കൊണ്ടാണ് ഒരു സ്ത്രീ ഇ മെയില്‍ സന്ദേശം അയച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. എയര്‍പോര്‍ട്ട് സെക്യൂരിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി മൂന്ന് വിമാനത്താവളങ്ങളിലേയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.