Currency

മുംബൈ-ഡല്‍ഹി റൂട്ടില്‍ ഒരു അതിവേഗ എക്‌സ്പ്രസ് കൂടി വരുന്നു

സ്വന്തം ലേഖകന്‍Wednesday, September 20, 2017 12:28 pm

പരിഷ്‌കരിച്ചതും വേഗത കൂടിയതുമായ രാജധാനി എക്‌സ്പ്രസ് ഓടിക്കാനാണ് റെയില്‍വേ തീരുമാനിച്ചത്. ദീപാവലിയോടെ പുതുമകള്‍ നിറഞ്ഞ മൂന്നാമത്തെ രാജധാനി ബാന്ദ്രക്കും നിസാമുദ്ദീനുമിടയില്‍ ഓടിത്തുടങ്ങും. 13 മണിക്കൂറാണ് പുതിയ രാജധാനി എക്‌സ്പ്രസിന്റെ യാത്രാസമയം.

മുംബൈ: മുംബൈ-ഡല്‍ഹി റൂട്ടില്‍ ഒരു അതിവേഗ എക്‌സ്പ്രസ് കൂടി ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. പരിഷ്‌കരിച്ചതും വേഗത കൂടിയതുമായ രാജധാനി എക്‌സ്പ്രസ് ഓടിക്കാനാണ് റെയില്‍വേ തീരുമാനിച്ചത്. ദീപാവലിയോടെ പുതുമകള്‍ നിറഞ്ഞ മൂന്നാമത്തെ രാജധാനി ബാന്ദ്രക്കും നിസാമുദ്ദീനുമിടയില്‍ ഓടിത്തുടങ്ങും.

13 മണിക്കൂറാണ് പുതിയ രാജധാനി എക്‌സ്പ്രസിന്റെ യാത്രാസമയം. നിലവില്‍ ഈ റൂട്ടില്‍ ആഗസ്റ്റ് ക്രാന്തി രാജധാനിയും മുംബൈ സെന്‍ട്രല്‍- ന്യൂഡല്‍ഹി രാജധാനിയുമാണ് സര്‍വീസ് നടത്തുന്നത്. ഈ രണ്ട് ട്രെയിനുകളും 15 മണിക്കൂറിലധികമെടുത്താണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x