
ന്യൂഡല്‍ഹി: വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്കാരങ്ങള്‍ വരുന്നു. സ്കൂളുകളിലെ പഠനനിലവാരം അളക്കാന്‍ വാര്‍ഷിക പരിശോധന ഏര്‍പ്പെടുത്തും. പ്രവേശന പരീക്ഷകള്‍ നടത്താനും തീരുമാനമായി. ഇതിനായി പുതിയ ദേശീയ ടെസ്റ്റിങ് ഏജന്‍സി രൂപവത്കരിക്കും. കൂടാതെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പഠനനിലവാരം അനുസരിച്ച് അക്രഡിറ്റേഷനും ക്രെഡിറ്റ് സംവിധാനവും ഏര്‍പ്പെടുത്തുന്നതോടൊപ്പം മികച്ച നിലവാരമുള്ള സ്ഥാപനങ്ങള്‍ക്ക് അക്രഡിറ്റേഷന്റെയും റാങ്കിങ്ങിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വയംഭരണാവകാശവും നല്‍കും.
സ്വയംഭരണ സ്ഥാപനമായ ടെസ്റ്റിങ് ഏജന്‍സി നിലവില്‍ വരുന്നതോടെ പ്രവേശന പരീക്ഷ നടത്തിപ്പിന്റെ ഭാരത്തില്‍ നിന്ന് സി.ബി.എസ്.ഇ, എ.ഐ.സി.ടി.ഇ എന്നിവ ഒഴിവാകുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.