Currency

രാജ്യവ്യാപകമായി ഇന്ന് ബാങ്ക് പണിമുടക്ക്

സ്വന്തം ലേഖകന്‍Tuesday, February 28, 2017 11:33 am

ബാങ്കിങ് പരിഷ്‌കരണം ഉപേക്ഷിക്കുക, അശാസ്ത്രീയ തൊഴില്‍ പരിഷ്‌കാരം നടപ്പാക്കാതിരിക്കുക തുടങ്ങി 14 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എന്നാല്‍ എ.ടി.എമ്മുകളില്‍ ആവശ്യത്തിന് കറന്‍സി ലഭ്യമാക്കിയിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം: രാജ്യവ്യാപകമായി ഇന്ന് ബാങ്കുകള്‍ പണിമുടക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്. പൊതുമേഖല ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, വിദേശബാങ്കുകള്‍, സഹകരണബാങ്കുകള്‍ എന്നിവയെല്ലാം പണിമുടക്കില്‍ പങ്കെടുക്കും. പത്തുലക്ഷത്തോളം ജീവനക്കാര്‍ പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കും.

ബാങ്കിങ് പരിഷ്‌കരണം ഉപേക്ഷിക്കുക, അശാസ്ത്രീയ തൊഴില്‍ പരിഷ്‌കാരം നടപ്പാക്കാതിരിക്കുക തുടങ്ങി 14 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എന്നാല്‍ എ.ടി.എമ്മുകളില്‍ ആവശ്യത്തിന് കറന്‍സി ലഭ്യമാക്കിയിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. അതേസമയം കേന്ദ്രം നിലപാടുകള്‍ തിരുത്താന്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംയുക്തസമരസമിതി നേതാക്കള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x