രാജ്യത്ത് ഏഴായിരം പുതിയ എടിഎം മെഷിനുകള്‍ സ്ഥാപിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ന്യൂഡൽഹി: രാജ്യത്ത് ഏഴായിരം പുതിയ എടിഎം മെഷിനുകള്‍ സ്ഥാപിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 334 കോടി രൂപ ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ കമ്പനിയായ എന്‍സിആറില്‍ നിന്നുമാണ് മെഷിനുകള്‍ വാങ്ങുന്നത്. ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് 7,070 മെഷിനുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.
സുരക്ഷക്കായുള്ള ആന്റി ഫ്രോഡ് സെക്യൂരിറ്റി സൊലൂഷനുള്ള എടിഎം മെഷിനുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. നിലവിൽ എസ്ബിഐക്ക് രാജ്യത്താകമാനം 57,000 എടിഎമ്മുകളാണുള്ളത്. മെഷിനുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചാല്‍ തത്സമയം വിവരം ലഭിക്കുന്ന സംവിധാനമടങ്ങുന്ന മെഷീൻ ആയിരിക്കുമിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.