പ്രകൃതിരമണീയത ആവോളം കണ്ടാസ്വദിക്കാൻ അവസരം ഒരുക്കിക്കൊണ്ട് കശ്മീര്‍ താഴ്വരയിലെ ട്രെയിനിലാണ് ആദ്യഘട്ടത്തിൽ ഗ്ലാസ് കോച്ച് ഉള്‍പ്പെടുത്തുന്നത്.
ന്യൂഡൽഹി: വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ഗ്ലാസിൽ നിർമിച്ച കോച്ചുകളുള്ള തീവണ്ടിയുമായി ഇന്ത്യൻ റെയിൽവേ. പ്രകൃതിരമണീയത ആവോളം കണ്ടാസ്വദിക്കാൻ അവസരം ഒരുക്കിക്കൊണ്ട് കശ്മീര്‍ താഴ്വരയിലെ ട്രെയിനിലാണ് ആദ്യഘട്ടത്തിൽ ഗ്ലാസ് കോച്ച് ഉള്‍പ്പെടുത്തുന്നത്.
സ്വിറ്റ്സര്‍ലന്‍ഡിലെ ട്രെയിനുകളൂടെ മാതൃകയിൽ ഐ ആര്‍ സി ടി സിയും പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും സംയുക്തമായാണ് പുതിയ കോച്ചുകള്‍ നിര്‍മ്മിക്കുന്നത്. ഏതൊക്കെ ട്രെയിനുകളിലാണ് ഇത്തരം കോച്ചുകൾ ഉൾപ്പെടുത്തുകയെന്ന് തീരുമാനിച്ചിട്ടില്ല.
ഒരു കോച്ചിന് 4 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2015 ല്‍ ആരംഭിച്ച പദ്ധതിയില്‍ നിര്‍മ്മിച്ച ആദ്യ കോച്ച് ഈ ഒക്ടോബറില്‍ പുറത്തിറങ്ങും. കറങ്ങുന്ന ഇരിപ്പിടമുള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളും കോച്ചിലുണ്ടാകും
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.