
ന്യൂഡല്‍ഹി: മെഡിക്കല്‍, ഡന്റല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് രാിലെ 10: 45 ഓടെയാണ് ഫലം പ്രഖ്യാപിച്ചത്. സി.ബി.എസ്.ഇ വെബ് സൈറ്റില്‍ http://cbseresults.nic.in ഫലം ലഭ്യമാണ്.
മെഡിക്കല്‍, ഡന്റല്‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ് മെയിലാണ് നടന്നത്. രാജ്യത്തെ 1921 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷ 11 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയിരുന്നു. ഒരു ലക്ഷത്തിപതിനായിരത്തോളം വിദ്യാര്‍ഥികളാണ് കേരളത്തില്‍ പരീക്ഷ എഴുതിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗരങ്ങളിലാണ് പരീക്ഷ നടന്നത്.
രാജ്യത്താകെ 65,000 എം.ബി.ബി.എസ് സീറ്റുകളിലേക്കും 25,000 ബി.ഡി.എസ് സീറ്റുകളിലേക്കുമാണ് പരീക്ഷ നടന്നത്. സര്‍ക്കാര്‍, സ്വാശ്രയ കോളജുകളിലും കല്പിത സര്‍വകലാശാലയിലുമായി സംസ്ഥാനത്താകെ 4050 എം.ബി.ബി.എസ് സീറ്റും 840 ബി.ഡി.എസ് സീറ്റുമാണുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.