നീറ്റ് പരീക്ഷയ്ക്ക് 23 നഗരങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ അനുവദിച്ചു. അപേക്ഷാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ധനവ് കണക്കിലെടുത്താണ് പുതിയ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. നീറ്റ് പരീക്ഷയ്ക്ക് കേരളത്തില്‍ കണ്ണൂരും തൃശൂരുമാണ് പുതിയ കേന്ദ്രങ്ങള്‍.
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്ക് 23 നഗരങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ അനുവദിച്ചു. അപേക്ഷാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ധനവ് കണക്കിലെടുത്താണ് പുതിയ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. നീറ്റ് പരീക്ഷയ്ക്ക് കേരളത്തില്‍ കണ്ണൂരും തൃശൂരുമാണ് പുതിയ കേന്ദ്രങ്ങള്‍.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളും പുതിയ രണ്ടു കേന്ദ്രങ്ങളുമുള്‍പ്പെടെ കേരളത്തില്‍ അഞ്ചു കേന്ദ്രങ്ങളാകും. അതേസമയം പുതിയ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അപേക്ഷാര്‍ത്ഥികള്‍ക്ക് നിലവിലെ ഓപ്ഷനുകളില്‍ മാറ്റം വരുത്താനുള്ള സൗകര്യം ഔദ്യോഗിക വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
തിങ്കളാഴ്ച വരെ അപേക്ഷാര്‍ത്ഥികള്‍ക്ക് വെബ്സൈറ്റിന്റെ സൗകര്യം പ്രയോജനപ്പെടുത്താം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.