മൂവായിരം ഹെക്ടര്‍ സ്ഥലത്താണ് ജേവറിലെ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നത്. 20,000 കോടി രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. പതിനായിരം കോടി രൂപ മുതല്‍മുടക്കില്‍ ആയിരം ഹെക്ടറിലായിരിക്കും ആദ്യഘട്ടം യാഥാര്‍ഥ്യമാവുക. ഡല്‍ഹിയില്‍ 2020 ഓടെ 9.1 കോടി യാത്രക്കാരും 2024-ഓടെ 10.9 കോടി യാത്രക്കാരുമാവുമെന്ന് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി: ഗ്രേയ്റ്റര്‍ നോയ്ഡയിലെ ജേവറില്‍ പുതിയ വിമാനത്താവളം വരുന്നു. പദ്ധതി കേന്ദ്രവ്യോമയാനമന്ത്രാലയം അംഗീകരിച്ചു.ഗൗതംബുദ്ധ് നഗറിലാണ് വിമാനത്താവളം നിര്‍മിക്കുന്നത്. പദ്ധതി അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാവും. പദ്ധതിക്ക് തത്ത്വത്വത്തില്‍ അംഗീകാരം നല്‍കിയതായി കേന്ദ്രവ്യോമയാനമന്ത്രി അശോക് ഗജപതി രാജു അറിയിച്ചു.
മൂവായിരം ഹെക്ടര്‍ സ്ഥലത്താണ് ജേവറിലെ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നത്. 20,000 കോടി രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. പതിനായിരം കോടി രൂപ മുതല്‍മുടക്കില്‍ ആയിരം ഹെക്ടറിലായിരിക്കും ആദ്യഘട്ടം യാഥാര്‍ഥ്യമാവുക. ഡല്‍ഹിയില്‍ 2020 ഓടെ 9.1 കോടി യാത്രക്കാരും 2024-ഓടെ 10.9 കോടി യാത്രക്കാരുമാവുമെന്ന് പ്രതീക്ഷിക്കുന്നത്.
ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. വിമാനത്താവളത്തിന്റെ ആദ്യഘട്ടം അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാവുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ഭാഗമായി 15,000 കോടി രൂപയുടെ നിക്ഷേപം വരുന്നതോടെ നോയ്ഡ വിമാനത്താവള നഗരമായി മാറും. ഗ്രേയ്റ്റര്‍ നോയ്ഡയിലുള്ള മെട്രോ പാത ജേവറിലേക്ക് വ്യാപിപ്പിക്കുന്നതോടെ ബഹുതല ഗതാഗത സൗകര്യവുമാവും.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ജി.എം.ആര്‍. ഗ്രൂപ്പിനായിരിക്കും ജേവര്‍ വിമാനത്താവളത്തിന്റെയും നിര്‍മാണച്ചുമതല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.