
തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്ജും തുറന്നുകൊടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവമാണ് രണ്ട് ഉദ്ഘാടനങ്ങളും നിര്‍വ്വഹിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങുകളുടെ ഭാഗമായി.
17000 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് കോഴിക്കോട്ടെ പുതിയ ആഗമന ടെര്‍മിനല്‍. 120 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നതിനാല്‍ തിരക്കേറിയ സമയങ്ങളില്‍പോലും യാത്രക്കാര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനാകും. കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.