Currency

അഞ്ച് സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്‌സുകൾ അനുവദിച്ചു

സ്വന്തം ലേഖകൻMonday, November 7, 2016 6:41 pm

സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. മൂന്നാര്‍, കല്പറ്റ, മാനന്തവാടി, തലശ്ശേരി, കട്ടപ്പന സര്‍ക്കാര്‍ കോളേജുകളിലാണ് കോഴ്‌സുകള്‍ അനുവദിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. മൂന്നാര്‍, കല്പറ്റ, മാനന്തവാടി, തലശ്ശേരി, കട്ടപ്പന സര്‍ക്കാര്‍ കോളേജുകളിലാണ് കോഴ്‌സുകള്‍ അനുവദിച്ചത്.

മൂന്നാറില്‍ എം.എ തമിഴ്, എം.കോം, കല്പറ്റയില്‍ എം.എ.മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം, എം.എ ഇക്കണോമിക്‌സ്, മാനന്തവാടിയില്‍ എം.എ. ഇംഗ്ലീഷ്, എം.എ.ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സ്, കട്ടപ്പനയില്‍ എം.എ. ഇക്കണോമിക്‌സ്, എം.എസ്.സി കെമിസ്ട്രി, തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ്.സി സുവോളജി കോഴ്‌സുകളാണ് അനുവദിച്ചത്.

2016-17 വര്‍ഷം തന്നെ കോഴ്‌സുകള്‍ അനുവദിക്കുന്നതിന് ബന്ധപ്പെട്ട സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. പുതുതായി അനുവദിച്ച കോഴ്‌സുകള്‍ക്ക് ബന്ധപ്പെട്ട വിഭാഗങ്ങളില്‍ ഓരോ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക വീതം അനുവദിച്ചും ഉത്തരവായിട്ടുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x