
തിരുവനന്തപുരം: ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ടെസ്റ്റില്‍ വരുത്തിയ പുതിയ സംവിധാനം തിങ്കളാഴ്ച മുതല്‍ ഭാഗികമായി പ്രാബല്യത്തില്‍. എച്ച് അടയാളപ്പെടുത്തുന്ന കുറ്റികളുടെ ഉയരം കുറച്ചും കുറ്റികളെ തമ്മില്‍ നൂലുകൊണ്ട് ബന്ധിപ്പിച്ചുമുള്ള രീതിയിലാണ് ടെസ്റ്റ് നടത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ടെസ്റ്റ് നടത്തിയത്.
എച്ച് മാതൃകയില്‍ സ്ഥാപിച്ച കുറ്റികള്‍ക്കിടയിലൂടെ കണ്ണാടിയില്‍ നോക്കി മാത്രമെ കാര്‍ ഓടിക്കാനാകൂ. പുതിയ സംവിധാനത്തിലെ ആംഗുലര്‍ പാര്‍ക്കിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവയാണ് താല്‍ക്കാലികമായി നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു.
നടപ്പിലാക്കാന്‍ തീരുമാനിച്ച മറ്റ് വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇന്റേണല്‍ വിജിലന്‍സ് വിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ നിരീക്ഷണം നടത്തി. ഓരോ ദിവസവും ടെസ്റ്റിനെത്തുന്നവര്‍, പരാജയപ്പെടുന്നവര്‍ എന്നിവരുടെ വിശദമായ കണക്ക് പ്രത്യേകം തയാറാക്കി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് അയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.