ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. മന്ത്രി കെ.ടി. ജലീലിന്റെ ഓഫിസില്‍ ഉച്ചക്ക് 2.30 നാണ് യോഗം ചേരുക.
കോഴിക്കോട്: പുതിയ ചെയര്‍മാനെ കണ്ടെത്തുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് നടക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. മന്ത്രി കെ.ടി. ജലീലിന്റെ ഓഫിസില്‍ ഉച്ചക്ക് 2.30 നാണ് യോഗം ചേരുക. ഇപ്പോഴത്തെ ഹജ്ജ് കമ്മിറ്റിയുടെ കാലാവധി 2018 വരെയാണ്. ഈ കാലയളവിലേക്കാണ് പുതിയ ചെയര്‍മാനെ കണ്ടെത്തേണ്ടത്. 15 അംഗങ്ങളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലുള്ളത്.
പുതിയ അംഗത്തെ നിശ്ചയിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. വഖഫ് ബോര്‍ഡിലോ ഹജ്ജ് കമ്മിറ്റിയിലോ ഇടപെട്ട് വിവാദമുണ്ടാക്കേണ്ടതില്ലെന്നാണ് സര്‍ക്കാറിന്റെ തീരുമാനം. അതുകൊണ്ടുതന്നെ, അംഗങ്ങളുടെ ഹിതവും പൊതുധാരണയുടെ അടിസ്ഥാനത്തിലും മാത്രമേ തീരുമാനങ്ങള്‍ കൈക്കൊള്ളൂവെന്ന് വകുപ്പ് മന്ത്രി കെ.ടി. ജലീല്‍് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.