
തിരുവനന്തപുരം: പുതിയ ഹജ്ജ് നയത്തിന് ഞായറാഴ്ച കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കും. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹജ്ജ് നയത്തിനാണ് അംഗീകാരം നല്‍കുന്നത്. ഹജ്ജ് നയ പുനരവലോകനസമിതി നല്കിയ ശിപാര്‍ശകളില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാകും അംഗീകാരം നല്‍കുകയെന്നാണ് സൂചന. ഹജ്ജ് സബ്സിഡിയും ഈ വര്‍ഷത്തോടെ അവസാനിപ്പിക്കും. അതേസമയം ഹജ്ജ് നയത്തിന് കേന്ദ്രം അംഗീകാരം നല്കുന്ന അടുത്ത ദിവസം തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനം.
അഞ്ചാം വര്‍ഷം അപേക്ഷകര്‍ക്ക് നേരിട്ട് അവസരം നല്‍കുക, കരിപ്പൂര്‍ വിമാനത്താവളത്തെ എംബാര്‍ക്കേഷന്‍ പോയന്റായി സ്ഥിരപ്പെടുത്തുക തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായി ഉന്നയിച്ചാണ് കേരളം കോടതിയെ സമീപിക്കുന്നത്. നേരത്തെ കേരളത്തിന്റെ ഈ ആവശ്യങ്ങള്‍ സമിതി തള്ളിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.