Currency

നവദീപ് സിങ് സൂരി യുഎഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി

സ്വന്തം ലേഖകൻWednesday, October 19, 2016 3:00 pm

നവദീപ് സിങ് സൂരി യുഎഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി. നിലവില്‍ ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈകമ്മിഷണറായ സൂരി 1983 ഐഎഫ്‌എഎസ് ബാച്ച്‌ ഉദ്യോഗസ്ഥനാണ്. മലയാളിയായ ടി.പി. സീതാറാം വിരമിച്ച ഒഴിവിലേക്കാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

ഈജിപ്തില്‍ ഇന്ത്യന്‍ സ്ഥാനപതിയായും ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായും യുഎസ്, യുകെ, സിറിയ എന്നിവിടങ്ങളിലും സൂരി സേവനമനുഷ്ടിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. അറബ്, ഫ്രഞ്ച് ഭാഷകളില്‍ വൈദഗ്ധ്യമുണ്ട്. 

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x