Currency

പുതിയ 500, 2000 ഇന്ത്യന്‍ രൂപ നോട്ടുകള്‍ നേപ്പാള്‍ നിരോധിച്ചു

സ്വന്തം ലേഖകന്‍Friday, November 25, 2016 11:51 am

ഈ നോട്ടുകള്‍ നേപ്പാളില്‍ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് എന്‍.ആര്‍.ബി വക്താവ് നാരായണ്‍ പോഡല്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: പുതിയ 500, 2000 ഇന്ത്യന്‍ രൂപ നോട്ടുകള്‍ നേപ്പാള്‍ രാഷ്ട്ര ബാങ്ക് (എന്‍.ആര്‍.ബി) വ്യാഴാഴ്ച നിരോധിച്ചു. ഈ നോട്ടുകള്‍ നേപ്പാളില്‍ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് എന്‍.ആര്‍.ബി വക്താവ് നാരായണ്‍ പോഡല്‍ വ്യക്തമാക്കി. വിദേശ വിനിമയചട്ട പ്രകാരം ഇന്ത്യ ഉത്തരവിറക്കിയാല്‍ നേപ്പാളില്‍ നോട്ടുകള്‍ അംഗീകരിക്കുമെന്നും പോഡല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വരെ നേപ്പാളില്‍ 500, 1000 ഇന്ത്യന്‍ രൂപ നോട്ടുകള്‍ നിരോധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിന് ശേഷമാണ് നേപ്പാള്‍ അധികൃതര്‍ നിരോധനം പിന്‍വലിച്ചത്. ഇതിനുശേഷം 25,000 രൂപ വരെ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ നോട്ടുകള്‍ കൈവശം വെക്കാന്‍ നേപ്പാളിലെ ജനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x