Currency

പലിശയിളവ് പുതുതായി വായ്പയെടുക്കുന്നവര്‍ക്ക് മാത്രം

സ്വന്തം ലേഖകന്‍Friday, January 13, 2017 1:02 pm

നേരത്തെയെടുത്ത വായ്പകളുടെ പലിശ കുറയാന്‍ ഒരുവര്‍ഷം കാത്തിരിക്കണം. ഉടന്‍ കുറഞ്ഞ പലിശനിരക്ക് കിട്ടണമെങ്കില്‍ വായ്പയുടെ 0.46 ശതമാനം തുക അടയ്‌ക്കേണ്ടിവരും. അടിസ്ഥാന വായ്പാ പലിശനിരക്ക് കുറച്ചതോടെ എസ്ബിഐയുടെ ഭവനവായ്പാ പലിശ സ്ത്രീകള്‍ക്ക് എട്ടരശതമാനവും അല്ലാത്തവര്‍ക്ക് 8.55 ശതമാനവുമായി കുറഞ്ഞു.

തിരുവനന്തപുരം: ബാങ്കുകള്‍ പലിശ കുറച്ചതിന്റെ പ്രയോജനം പുതുതായി വായ്പയെടുക്കുന്നവര്‍ക്കു മാത്രം. നേരത്തെയെടുത്ത വായ്പകളുടെ പലിശ കുറയാന്‍ ഒരുവര്‍ഷം കാത്തിരിക്കണം. ഉടന്‍ കുറഞ്ഞ പലിശനിരക്ക് കിട്ടണമെങ്കില്‍ വായ്പയുടെ 0.46 ശതമാനം തുക അടയ്‌ക്കേണ്ടിവരും. അടിസ്ഥാന വായ്പാ പലിശനിരക്ക് കുറച്ചതോടെ എസ്ബിഐയുടെ ഭവനവായ്പാ പലിശ സ്ത്രീകള്‍ക്ക് എട്ടരശതമാനവും അല്ലാത്തവര്‍ക്ക് 8.55 ശതമാനവുമായി കുറഞ്ഞു. എന്നാല്‍ നിലവിലെ വായ്പകളുടെ പലിശ പുതിയ നിരക്കില്‍ തുടരുകയാണ്.

ഒരു വര്‍ഷത്തിനുശേഷം പലിശ സ്വാഭാവികമായി പുതിയ നിരക്കിലേക്ക് മാറും. അതിന് മുമ്പ് പലിശയിളവ് കിട്ടണമെങ്കില്‍ എടുത്ത വായ്പയുടെ 0.46 ശതമാനം തുക ബാങ്കിലേയ്ക്ക് അടയ്ക്കണം. സര്‍വീസ് ടാക്‌സ് ഉള്‍പ്പടെയാണിത്. ഉദാഹരണത്തിന് 30 ലക്ഷം രൂപ വായ്പയെടുത്തയാള്‍ക്ക് പുതിയ പലിശയിലേക്ക് മാറാന്‍ 13,800 രൂപ അടയ്ക്കണം. വായ്പാതിരിച്ചടവ് കാലാവധി കുറച്ചുമാസം മാത്രം അവശേഷിക്കുന്നവര്‍ക്ക് ഇതുമൂലം ലാഭമൊന്നുമില്ല.

ഇക്കാരണത്താല്‍ ദീര്‍ഘകാലത്തേക്ക് വായ്പയെടുക്കുന്നതാണ് നല്ലതെന്ന് ബാങ്കിങ് വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന് ഒരുലക്ഷം രൂപ പത്തുവര്‍ഷത്തേയ്ക്ക് വായ്പയെടുത്തയാളുടെ പ്രതിമാസതിരിച്ചടവ് പുതിയ നിരക്കനുസരിച്ച് 1240 രൂപയാണ്. എന്നാല്‍ മുപ്പതുവര്‍ഷത്തേയ്ക്ക് എടുത്തയാളുടെ തിരിച്ചടവ് 769 രൂപയായി കുറയുകയും ചെയ്യും. വര്‍ഷംതോറും രൂപയുടെ മൂല്യം കുറയുന്നതും ദീര്‍ഘകാല വായ്പയുടെ ആകര്‍ഷണമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x