
ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യം തടയാന്‍ പുതിയ നിയമം നടപ്പാക്കും. ഇപ്പോള്‍ വന്‍തോതിലാണ് നികുതി വെട്ടിപ്പ് നടക്കുന്നത്. ഇത് തടയുന്നതിന് നടപടികള്‍ സ്വീകരിക്കും. അതേസമയം കൃത്യമായി നികുതി നല്കുന്നതു ശമ്പളം വാങ്ങുന്നവര്‍ മാത്രമാണ്. കൂടുതല്‍ പേരെ നികുതിവലയില്‍ കൊണ്ടുവരുന്നതിന് നികുതിശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കും. നോട്ടുപിന്‍വലിക്കല്‍ നടപടികള്‍ ആദായനികുതി നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ധന വരുത്തുമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
വന്‍തോതില്‍ നികുതി വെട്ടിപ്പു നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 5 മുതല്‍ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത് 52 ലക്ഷം പേരാണ്. 10 ലക്ഷത്തിനു മുകളില്‍ വരുമാനം കാണിച്ചത് 24 ലക്ഷം പേരും 50 ലക്ഷത്തിനു മേല്‍ വരുമാനം കാട്ടിയത് 1.72 ലക്ഷം പേരും മാത്രമാണ്. ആദായനികുതി റിട്ടേണ്‍ നല്‍കുന്നത് 3.7 കോടി പേര് മാത്രമാണ്. എന്നാല്‍ കാറുകള്‍ വാങ്ങുന്നവരും വിദേശയാത്ര നടത്തുവരും ഇതിലുമേറെയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.