Currency

റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് ഇനി മുതല്‍ പുതിയ രീതി

സ്വന്തം ലേഖകന്‍Friday, December 1, 2017 7:23 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി മുതല്‍ പുതിയ രീതി. റെയില്‍വേ ടിക്കറ്റ് കൗണ്ടറുകളില്‍ ഇനി മുതല്‍ യുപിഐ/ ഭീം ആപ്പ് വഴി ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നേരത്തെ തന്നെ യുപിഐ/ ഭീം ആപ്പ് വഴിയുള്ള പേയ്‌മെന്റ് സൗകര്യം നടപ്പിലാക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ പുതിയ രീതി നിലവില്‍ വന്നു.

ഭീം ആപ്ലിക്കേഷന്‍ വഴി ദിവസേനയുള്ള ഇടപാടുകള്‍ ഇപ്പോള്‍ 2.8 ലക്ഷം വരെയെത്തിയിട്ടുണ്ട്. അതേസമയം പുതിയ രീതി ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ആദ്യ മൂന്നു മാസത്തേക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഉണ്ടായിരിക്കുന്നതല്ല. കൂടാതെ പേയ്‌മെന്റ് സ്ഥിരീകരിക്കാന്‍ യാത്രക്കാരന് മൊബൈലിലെ പേയ്‌മെന്റ് കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കും. ഭീം ആപ്പ് വഴി ഒരേ സമയം ഒന്നിലധികം ബാങ്കുകള്‍ വഴി പണമിടപാട് നടത്താവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x