ഇന്ത്യയിലെ സന്ദർശനത്തിനെത്തുന്ന വിദേശികളുടെ ക്രിമിനൽ പശ്ചാത്തലം അറിയുന്നതിനായി വിസാ ഘടനയിൽ മാറ്റം വരുത്തുമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇന്ത്യയിൽ സന്ദർശനം നടത്തുന്ന വിദേശികളുടെ ക്രിമിനൽ പശ്ചാത്തലം അറിയുന്നതിനായി വിസാ ഘടനയിൽ മാറ്റം വരുത്തുമെന്ന് കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു.
ക്രിമിനൽ പശ്ചാത്തലമുള്ള വിദേശികൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിനു നിലവിൽ വിലക്കുണ്ടെങ്കിൽ വിസാ ഘടനയിൽ ഇക്കാര്യം വ്യക്തമാക്കാനുള്ള സൗകര്യമില്ല. അതിനാലാണ് വിസാ ഘടനയിൽ മാറ്റം വരുത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രി കിരൺ റിജ്ജു അറിയിച്ചു.
ബാലപീഡകരടക്കം വിദേശത്ത് നിന്നുള്ളവർ രാജ്യത്ത് പ്രവേശിക്കാനുള്ള സാധ്യത മുൻ നിർത്തിയാണ് വിസാഘടനയിൽ മാറ്റം വരുത്തുന്നത്. ഈ വർഷം ആദ്യത്തിൽ വനിത, ശിശു ക്ഷേമമന്ത്രി മേനക ഗാന്ധി ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തെഴുതിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.