Currency

ഉദാരമാക്കിയ വിസ ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Saturday, April 1, 2017 4:23 pm

ന്യൂഡല്‍ഹി: ഉദാരമാക്കിയ വിസ ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ ഇ- ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കല്‍ വിസ എന്നീ പുതിയ ഉപവിഭാഗങ്ങള്‍ ഉണ്ടാവും. വിദേശികളുടെ വരവിലുള്ള എണ്ണം കൂട്ടുകയാണ് പുതിയ നടപടികളിലൂടെ ലക്ഷ്യം വെക്കുന്നത്.

അതേസമയം എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള സമയം 30 ദിവസത്തില്‍ നിന്ന് നാലു മാസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ഇ-വിസയില്‍ രാജ്യത്ത് വരുന്ന വിദേശികള്‍ക്ക് താമസിക്കാവുന്ന സമയം ഒരു മാസത്തില്‍ നിന്ന് രണ്ടു മാസമാക്കി ഉയര്‍ത്തുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അടിയന്തര ഘട്ടങ്ങളില്‍ അപേക്ഷിച്ച് 48 മണിക്കൂറിനകം ബിസിനസ്, ചികിത്സ വിസ അനുവദിക്കും. ഇ-വിസ സൗകര്യം 161 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x